---
title: "ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ് "
english_title: "Pbks kkr "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201442/pbks-kkr"
published_at: "2024-04-26T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bec093e920_n603691832171415433187799be0ccb48bb59121ce0b33bdf97e2ba620f525a6a993a61b169cc35fadd2d71.jpg"
keywords: []
---

# ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ് 

> **Lead Summary:** ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ചരിത്ര വിജയം. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സിനാണ് ഇന്ന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. റണ്‍ ഒഴുകിയ ദിവസത്തില്‍ കൊല്‍ക്കത്ത ഉയർത്തിയ 262 എന്ന വലിയ സ്കോർസ് ചെയ്ത് പഞ്ചാബ് കിംഗ്സ് 8 വിക്കറ്റിന്റെ വിജയം ആണ് നേടിയത്.

## Article Content

ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ചരിത്ര വിജയം. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സിനാണ് ഇന്ന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. റണ്‍ ഒഴുകിയ ദിവസത്തില്‍ കൊല്‍ക്കത്ത ഉയർത്തിയ 262 എന്ന വലിയ സ്കോർസ് ചെയ്ത് പഞ്ചാബ് കിംഗ്സ് 8 വിക്കറ്റിന്റെ വിജയം ആണ് നേടിയത്.

പഞ്ചാബിന് ഇന്ന് മികച്ച തുടക്കമാണ് അവരുടെ ഓപ്പണർമാർ നല്‍കിയത്. പ്രബ്സിമ്രാൻ 20 പന്തില്‍ 54 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്. ആദ്യ 6 ഓവറില്‍ ബെയർസ്റ്റോയും പ്രബ്സിമ്രാനും കൂടി 93 റണ്‍സ് അടിച്ചുകൂട്ടി. ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബിന്റെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ ആണിത്. ആദ്യ വിക്കറ്റ് പോയ ശേഷം ബെയിർസ്റ്റോയും റിലി റുസൊയും ആക്രമണം തുടർന്നു.

12 ഓവറിലേക്ക് അവർ 173 റണ്‍സ് എടുത്തു. അവസാന 8 ഓവറില്‍ 89 റണ്‍സ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. അത് 6 ഓവറില്‍ 66 ആയി കുറഞ്ഞു. 16 പന്തില്‍ നിന്ന് 26 അടിച്ച റിലി റുസോയെ അവർക്ക് നഷ്ടമായി. പിറകെ വന്ന അശുതോഷും ആക്രമിച്ചു കളിച്ചു.

ബെയ്ർ സ്റ്റോ 45 പന്തില്‍ സെഞ്ച്വറിയില്‍ എത്തി. അവസാന 3 ഓവറില്‍ പഞ്ചാബിന് 34 റണ്‍സ് മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. ഹർഷിത് എറിഞ്ഞ 18ആം ഓവറില്‍ തുടക്കത്തില്‍ തന്നെ 2 സിക്സ് അടിച്ച്‌ ശശാങ്ക് അർധ സെഞ്ച്വറി പൂർത്തിയാക്കി. 23 പന്തിലേക്ക് ശശാങ്ക് 50 കടന്നു. 18ആം ഓവർ കഴിഞ്ഞപ്പോള്‍ 2 ഓവറില്‍ ജയിക്കാൻ വേണ്ടത് വെറും 9 റണ്‍സ്.

ശശാങ്ക് ആകെ 28 പന്തില്‍ 68 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 8 സിക്സും 2 ഫോറും ശശാങ്ക് അടിച്ചു. ബെയർസ്റ്റോ 48 പന്തില്‍ 108 റണ്‍സുമായും പുറത്താകാതെ നിന്നു. 9 സിക്സും 8 ഫോറും ബെയർ സ്റ്റോ അടിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 261 എന്ന കൂറ്റൻ സ്കോർ ആണ് അടിച്ചത്. ഈഡൻ ഗാർഡനിലെ ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഓപ്പണർമാരായ സുനില്‍ നരൈനും ഹില്‍ സാള്‍ട്ടും നല്‍കിയ മികച്ച തുടക്കമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേർന്ന് 10.3 ഓവറില്‍ 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

സീസണിലെ തന്റെ മൂന്നാം ഫിഫ്റ്റി അടിച്ച സുനില്‍ നരൈൻ 32 പന്തില്‍ നിന്ന് 71 റണ്‍സ് ആണ് അടിച്ചത്. നാല് സിക്സും ഒമ്ബത് ഫോറും സുനില്‍ നരൈന്റെ ഇന്നിംഗ്സില്‍ ഉള്‍പ്പെടുന്നു. ഫില്‍ സാള്‍ട്ട് ആകട്ടെ 37 പന്തില്‍ 75 റണ്‍സും അടിച്ചു. 6 സിക്സും ആറ് ഫോറും ആ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു.

പിറകെ വന്ന റസർ 12 പന്തില്‍ 24 റണ്‍സ് എടുത്തു. 15 ഓവറിലേക്ക് കൊല്‍ക്കത്ത 200 റണ്‍സ് കടന്നു. ഇതു കഴിഞ്ഞ് ശ്രേയർ അയ്യറും വെങ്കിടേഷ് അയ്യറും ചേർന്ന് വെടിക്കെട്ട് നടത്തി. ശ്രേയസ് അയ്യർ 10 പന്തില്‍ 28 റണ്‍സ് അടിച്ചു. വെങ്കിടേഷ് അയ്യർ 23 പന്തില്‍ 39 റണ്‍സ് എടുത്ത് പുറത്തായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201442/pbks-kkr)