---
title: "കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി"
english_title: "Delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195410/delhi"
published_at: "2024-03-29T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606beabc403d_n59579466017117178865837e4c43723cf2e8ac5ea504b981205b57d03d5874ded831f8a5e2804a355bfd77.jpg"
keywords: []
---

# കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി

> **Lead Summary:** **ന്യൂഡല്‍ഹി: **അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്ത്യാ മുന്നണി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. റാലിക്ക് ഡല്‍ഹി പോലീസിന്‍റെ അനുമതി ലഭിച്ചതായ് സംഘാടകർ അറിയിച്ചു. 

## Article Content

**ന്യൂഡല്‍ഹി: **അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്ത്യാ മുന്നണി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. റാലിക്ക് ഡല്‍ഹി പോലീസിന്‍റെ അനുമതി ലഭിച്ചതായ് സംഘാടകർ അറിയിച്ചു. 

ഞായറാഴ്ചയാണ് ഇന്ത്യാ സഖ്യത്തിന്‍റെ റാലി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. മല്ലികാർജുൻ ഖർഗെയും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും റാലിയില്‍ പങ്കെടുക്കും. 

മമത ബാനർജിയും എം.കെ. സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു. കേന്ദ്ര സർക്കാർ ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195410/delhi)