---
title: "എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, വോട്ട് ചെയ്താൽ വാങ്ങുമെന്ന് കെ സുധാകരൻ"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196569/sudhakaran"
published_at: "2024-04-03T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d729bda2d4_n597191194171215714338577106b996e844697bfa85c9516e0577cfdd6eab84c9e063790c810146a9ada57.jpg"
keywords: []
---

# എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, വോട്ട് ചെയ്താൽ വാങ്ങുമെന്ന് കെ സുധാകരൻ

> **Lead Summary:** **കണ്ണൂർ: **എസ്‍ഡിപിഐ പിന്തുണയില്‍ പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. എസ്‍ഡിപിഐ പിന്തുണ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **എസ്‍ഡിപിഐ പിന്തുണയില്‍ പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. എസ്‍ഡിപിഐ പിന്തുണ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. എസ്‍ഡിപിഐ എന്നല്ല സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്നും സുധാകരൻ വ്യക്തമാക്കി. 

പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാർഥിയുടെ മിടുക്കാണെന്നും സുധാകരൻ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196569/sudhakaran)