'ചന്ദ്രനിൽ മനുഷ്യനെ ഇറക്കും, ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തും, ബിജെപി പ്രകടനപത്രിക'

'ചന്ദ്രനിൽ മനുഷ്യനെ ഇറക്കും, ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തും, ബിജെപി പ്രകടനപത്രിക'
Apr 15, 2024 07:38 PM | By shivesh

കല്‍പ്പറ്റ: ബിജെപി പ്രകടനപത്രികയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്ബിക്‌സ് നടത്തുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി വന്നപ്പോള്‍ കൈക്കൊട്ടിക്കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നിരവധി അവസരങ്ങളാണ് പ്രകടനപത്രികയില്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകളുമായി സംവദിച്ച ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. അധികാരത്തില്‍ വന്നാല്‍ ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ നല്‍കും സ്ത്രീകള്‍ക്ക് ജോലിയില്‍ അന്‍പത് ശതമാനം സംവരണവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്താണ് ബിജെപിയുടെ പ്രകടനപത്രികയില്‍ ഉള്ളതെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയിലേക്ക് ഒളിമ്ബിക്‌സ് കൊണ്ടുവരും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കും ഇവയാണ് പ്രധാന വാഗ്ദാനങ്ങള്‍. രണ്ട് മൂന്ന് ഉദ്യോഗസ്ഥരാണ് ബിജെപിയുടെ പ്രകടന പത്രികയുണ്ടാക്കിയത്. പ്രധാനമന്ത്രി വെള്ളത്തിന് അടിയില്‍ പോയതുപോലെ ചന്ദ്രനിലും പോയെന്നിരിക്കാമെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യയില്‍ എല്ലാവരും കോവിഡ് വന്ന് മരിച്ചപ്പോള്‍ കൈക്കൊട്ടിക്കളിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയില്‍ ആ സമയത്ത് ആശുപത്രികളില്‍ ആവശ്യമായി ഓക്‌സിജന്‍ പോലും ഇല്ലായിരുന്നു. യുവാക്കള്‍ക്ക് ജോലി ഇല്ലെന്ന് പറഞ്ഞപ്പോള്‍ പക്കവട ഉണ്ടാക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul-gandhi

Next TV

Related Stories
വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

May 2, 2024 09:52 AM

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡിങ്  ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

May 2, 2024 08:23 AM

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്...

Read More >>
ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 08:18 AM

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍...

Read More >>
കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

May 2, 2024 08:13 AM

കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം...

Read More >>
പാലം പണി കുടിവെള്ളം മുട്ടിച്ചു; കുടിവെള്ളം ഇല്ലാതെ ആറളം തോട്ടുകടവിലെ കുടുംബങ്ങൾ

May 2, 2024 08:09 AM

പാലം പണി കുടിവെള്ളം മുട്ടിച്ചു; കുടിവെള്ളം ഇല്ലാതെ ആറളം തോട്ടുകടവിലെ കുടുംബങ്ങൾ

പാലം പണി കുടിവെള്ളം മുട്ടിച്ചു; കുടിവെള്ളം ഇല്ലാതെ ആറളം തോട്ടുകടവിലെ...

Read More >>
മരവയൽ കോളനിയിലെ അപ്പുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

May 2, 2024 07:55 AM

മരവയൽ കോളനിയിലെ അപ്പുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

മരവയൽ കോളനിയിലെ അപ്പുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ...

Read More >>
Top Stories

GCC News