ബത്തേരി: കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കണിയാമ്പറ്റ, കരണി, ചേലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അനീസ്(30), ബത്തേരി, പൂമല, കടുക്കാത്തൊടി വീട്ടില്‍ പി. മുസ്തഫ(40) എന്നിവരെയാണ് ബത്തേരി എസ്.ഐ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മൈസൂരില്‍ നിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്നു. 90 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സി.പി.ഒമാരായ ഷാന്‍, ഷബീര്‍അലി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു
Arrested