---
title: "കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാൽതെന്നി വീണു; അതേ വണ്ടി കയറി ഹെല്‍ത്ത് ഇൻസ്പെക്ടർ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199407/dead"
published_at: "2024-04-17T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fdda526ce3_n60108852217133642471801df74098e8dfb7141312e22bfc7ebc7199d7e3db975ad2fd090049ec230ef009.jpg"
keywords: []
---

# കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാൽതെന്നി വീണു; അതേ വണ്ടി കയറി ഹെല്‍ത്ത് ഇൻസ്പെക്ടർ മരിച്ചു

> **Lead Summary:** **ആലപ്പുഴ: **വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെല്‍ത്ത് ഇൻസ്പെക്ടർ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ ആണ് മരിച്ചത്. ആലപ്പുള ചേപ്പാട് ദാരുണ സംഭവമുണ്ടായത്. 

## Article Content

**ആലപ്പുഴ: **വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെല്‍ത്ത് ഇൻസ്പെക്ടർ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ ആണ് മരിച്ചത്. ആലപ്പുള ചേപ്പാട് ദാരുണ സംഭവമുണ്ടായത്. 

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാല്‍ കാറില്‍ വീടിനു മുന്നില്‍ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാല്‍ കാല്‍ വഴുതി കാറിനടിയില്‍ വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199407/dead)