പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ചു; വിനോദ സഞ്ചാരികളായ ജൂത വനിതകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ചു; വിനോദ സഞ്ചാരികളായ ജൂത വനിതകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Apr 17, 2024 08:10 PM | By shivesh

കൊച്ചി: പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തിങ്കളാഴ്ചയാണ് സംഭവം. ജൂത വംശജരായ രണ്ടു സ്ത്രീകളാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ ജൂത വംശജരായ സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത് നില്‍ക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. ഐപിസി 153ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്.

ഫോര്‍ട്ട് കൊച്ചിയില്‍ ഇവര്‍ താമസിക്കുന്ന ഹോം സ്റ്റേ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും യുവതികളെ ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസിപി കെ.ആര്‍. മനോജ് അറിയിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പ്രവര്‍ത്തകരാണ് ഇവിടെ പോസ്റ്റര്‍ ഉയര്‍ത്തിയത്.

സംഭവത്തില്‍ എസ്‌ഐഒ പ്രവര്‍ത്തകരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞും പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

Police-case

Next TV

Related Stories
#bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

Apr 30, 2024 03:11 PM

#bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം...

Read More >>
#thaliparamba l തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം

Apr 30, 2024 03:03 PM

#thaliparamba l തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ...

Read More >>
#kannur l ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ സുധാകരൻ

Apr 30, 2024 01:52 PM

#kannur l ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ സുധാകരൻ

ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ...

Read More >>
ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം  മെയ് രണ്ടിന്  നടക്കും

Apr 30, 2024 01:21 PM

ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം മെയ് രണ്ടിന് നടക്കും

ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം മെയ് രണ്ടിന് നടക്കും...

Read More >>
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2024 01:04 PM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

Apr 30, 2024 12:52 PM

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ...

Read More >>
Top Stories










News Roundup