വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Apr 19, 2024 10:50 AM | By sukanya

കണ്ണൂർ : വീട്ടിലെത്തി വോട്ട് നടത്തിയതിൽ  രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ. അസി. റിട്ടേണിങ് ഓഫീസർ പോലീസിൽ പരാതി നൽകി മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സസ്പെൻസ് ചെയ്തു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തു.  കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം.

എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.

Election

Next TV

Related Stories
#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 2, 2024 04:51 PM

#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും...

Read More >>
#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

May 2, 2024 04:39 PM

#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു...

Read More >>
#wayanad l  41 വർഷത്തെ സേവനത്തിനു ശേഷം  യാത്രയയപ്പ് നൽകി

May 2, 2024 04:29 PM

#wayanad l 41 വർഷത്തെ സേവനത്തിനു ശേഷം യാത്രയയപ്പ് നൽകി

41 വർഷത്തെ സേവനത്തിനുശേഷം യാത്രയയപ്പ് നൽകി...

Read More >>
#Wayanad  l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

May 2, 2024 03:17 PM

#Wayanad l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌...

Read More >>
#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

May 2, 2024 02:56 PM

#wayanad l തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

തണ്ടർബോൾട്ടിനെ പിൻവലിക്കുക; മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച...

Read More >>
#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

May 2, 2024 02:32 PM

#wayanad l ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം...

Read More >>
Top Stories