കേളകം: കഴിഞ്ഞ 40 വർഷക്കാലം കേളകത്ത് സാംസ്കാരികവും സാമൂഹികവുമായ ഇടപെടൽ നടത്തിയ കേളകം യൂത്ത് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് റൂമിന്റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് റോഡിലുള്ള പാലോലിക്കൽ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ബിൽഡിങ് ഓണർ പി കെ മോഹനൻ മാസ്റ്റർ, യൂത്ത് ക്ലബ് പ്രസിഡണ്ട് ടൈറ്റസ് പി സി, സെക്രട്ടറി ശിവൻ പി വി, വ്യാസന്‍മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന്, യൂത്ത് ക്ലബ്ബിന്റെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ഇന്നവേറ്റീവ് കുക്കിംഗ് കുടുംബാംഗങ്ങൾക്കുള്ള പാചക പരിശീലനവും നടന്നു.
Youth club