#kochi l ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി ചിദംബരം

#kochi l ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി ചിദംബരം
Apr 21, 2024 01:09 PM | By veena vg


 കൊച്ചി: ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സെഷനിൽ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാൽ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ.

സൈനിക വിരുദ്ധ നടപടിയാണ് അ​ഗ്നിവീർ എന്നും പി ചിദംബരം പറഞ്ഞു. കേരളത്തിൽ 20 സീറ്റും യു ഡി എഫ് നേടുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രിക ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിൽ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളിൽ ആണ്.

ഇവിടെയെല്ലാം ബിജെപി യെ ജനം പിന്തള്ളും. കേരളത്തിൽ നടക്കുന്നത് എൽഡിഎഫ് - യുഡിഎഫ് പോരാട്ടമാണെന്നും അതിൽ യുഡിഎഫ് വിജയിക്കുമെന്നും പി ചിദംബരം പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

നരേന്ദ്ര മോദി രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ തൊഴിൽ അവസരങ്ങൾ കുറയ്ക്കുകയാണ് ചെയ്തത്. മോദി തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പി ചിദംബരം ആരോപിച്ചു. രാജ്യത്തെ സ്ഥാപനങ്ങൾ സ്വതന്ത്രമായല്ല പ്രവർത്തിക്കുന്നത്.

സിഎജിയെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്. 10 വർഷത്തിനിടെ 32 മാധ്യമപ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പലരും അറസ്റ്റിലായി. ഒരു കാർട്ടൂണിസ്റ്റിന് സ്വതന്ത്രമായി കാർട്ടൂൺ വരയ്ക്കാൻ പോലും കഴിയുന്നില്ല. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതായെന്നും പി ചിദംബരം പറഞ്ഞു.

കോൺഗ്രസ് പ്രകടനപത്രിയിൽ പൗരത്വ നിയമത്തെ കുറിച്ച് പരാമർശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും പി ചിദംബരം പറഞ്ഞു. 22-ാം പേജിൽ സി എ എ യുടെ കാര്യം പരാമർശിക്കുന്നുണ്ട്. ബിജെപി കൊണ്ടു വന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പറഞ്ഞിട്ടുണ്ടെന്ന് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ കൂടിയായ പി ചിദംബരം വ്യക്തമാക്കി

Kochi

Next TV

Related Stories
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

Sep 7, 2024 10:14 PM

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും...

Read More >>
നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

Sep 7, 2024 10:04 PM

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ്...

Read More >>
സി പി എം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം നടന്നു

Sep 7, 2024 09:06 PM

സി പി എം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം നടന്നു

സി പി എം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം നടന്നു...

Read More >>
Top Stories