---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിലെ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ നടന്നു"
english_title: "chapparam temple manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200168/chapparam-temple-manathana"
published_at: "2024-04-21T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624d7b1d535b_chapparam.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിലെ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ നടന്നു

> **Lead Summary:**  മണത്തണ ചപ്പാരം ക്ഷേത്രത്തിലെ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ നടന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച ചടങ്ങുകൾ അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടന്നത്. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതിവിഗ്രഹം പുനഃപ്രതിഷ്ഠ നടത്താൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. മുൻപ് ക്ഷേത്രത്തിൽ നടത്തിയ സ്വർണ്ണ പ്രശ്നത്തിലും വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തണമെന്ന് കണ്ടിരുന്നു. ചപ്പാരം ക്ഷേത്രത്തിലെ പ്രധാന ഉപദേവതാ സ്ഥാനമാണ് ഗണപതിക്കുള്ളത്. പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപെട്ടു. ഇന്ന് വിശേഷാൽ പൂജകളും മാതൃസമിതിയുടെ അന്നദാനവും ഉണ്ടായിരുന്നു.

## Article Content

 മണത്തണ ചപ്പാരം ക്ഷേത്രത്തിലെ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ നടന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച ചടങ്ങുകൾ അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടന്നത്. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതിവിഗ്രഹം പുനഃപ്രതിഷ്ഠ നടത്താൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. മുൻപ് ക്ഷേത്രത്തിൽ നടത്തിയ സ്വർണ്ണ പ്രശ്നത്തിലും വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തണമെന്ന് കണ്ടിരുന്നു. ചപ്പാരം ക്ഷേത്രത്തിലെ പ്രധാന ഉപദേവതാ സ്ഥാനമാണ് ഗണപതിക്കുള്ളത്. പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപെട്ടു. ഇന്ന് വിശേഷാൽ പൂജകളും മാതൃസമിതിയുടെ അന്നദാനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200168/chapparam-temple-manathana)