#wayanad l വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു

#wayanad l വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു
Apr 23, 2024 05:00 PM | By veena vg

വയനാട്: വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മയിൽ ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു. താളൂര്‍ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഗ്രൗണ്ടില്‍ 27 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ എട്ട് മുതല്‍ വൈകുന്നേരം 5.30 വരെയാണ് മത്സരം. ടിക്കറ്റ് ഉണ്ടാകില്ല.

ട്രിനിറ്റി പള്ളിപ്പടി, മീനങ്ങാടി ലെജന്‍ഡ്‌സ് മിറാക്കിള്‍സ്, മാനന്തവാടി ഡിജെ, പനമരം സ്‌പൈഡേഴ്‌സ്, ബത്തേരി എംസിസി സണ്‍ഡേ കില്ലേഴ്‌സ്, അമ്പലവയല്‍ ലെറ്റ്‌സ് ഗോ യൂണൈറ്റഡ്, പടിഞ്ഞാറത്തറ സംസ്‌കാര, മാനന്തവാടി നോര്‍ത്ത് ടൈഗേഴ്‌സ്, മീനങ്ങാടി ഡ്രീം ലെവന്‍, കമ്പളക്കാട് എഫ് ആന്‍ഡ് എ  എന്നീടീമുകള്‍ പങ്കെടുക്കും.

സൂപ്പര്‍ ലീഗ് ഉദ്ഘാടനം 27ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം സജ്‌ന സജീവന്‍ നിര്‍വഹിക്കും. സൂപ്പര്‍ ലീഗ് ബ്രാന്‍ഡ് അംബാസഡറുകൂടിയാണ് സജ്‌ന. ട്രിനിറ്റി പള്ളിപ്പടിയും മീനങ്ങാടി ലെജന്‍ഡ്‌സ് മിറാക്കിള്‍സും തമ്മിലാണ് ആദ്യ മത്സരം.  ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1,00,001 രൂപയും ട്രോഫിയും സമ്മാനം നല്‍കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 50,001 രൂപയും ട്രോഫിയും ലഭിക്കും. യഥാക്രമം 30,001 ഉം 25,001 ഉം രൂപയാണ് മൂന്ന്, നാല് സമ്മാനം.

എല്ലാ മത്സരങ്ങള്‍ക്കും ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഐ പി എല്‍ മാതൃകയില്‍ ജില്ലയിലെ ക്രിക്കറ്റ് കളിക്കാരുടെ രജിസ്‌ട്രേഷന്‍ നടത്തി ലേലം സംഘടിപ്പിച്ചിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.സംഘാടക സമിതി ഭാരവാഹികളായ അഡ്വ.സി കെ  അരുണ്‍കുമാര്‍, കെ പി  സ്റ്റീഫന്‍, ഒ ജെ  റിന്റോ, ഉണ്ണി ബത്തേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Wayanad

Next TV

Related Stories
ഗസ്റ്റ് അധ്യാപക നിയമനം

May 4, 2024 08:47 AM

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക...

Read More >>
വൈദ്യുതി മുടങ്ങും

May 4, 2024 07:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

May 4, 2024 07:07 AM

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

കള്ളക്കടല്‍ പ്രതിഭാസം: കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക...

Read More >>
കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

May 4, 2024 06:48 AM

കൊല്ലത്ത് മൂന്നുപേർ മുങ്ങി മരിച്ചു

കൊല്ലത്ത് മൂന്നുപേർ മുങ്ങി...

Read More >>
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

May 4, 2024 06:39 AM

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട്...

Read More >>
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

May 3, 2024 10:52 PM

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു:...

Read More >>