കണ്ണൂർ: തീവ്രമായ ചൂടിൻ്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ റെയിൽവേ സ്‌റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്‌ഥാപിക്കും. സ്‌റ്റേഷനുകളുടെ വലുപ്പം, യാത്രക്കാരുടെ എണ്ണം എന്നിവ പരിഗണിച്ച് കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, വടകര, തലശ്ശേരി, കാസർകോട്, മംഗളൂരു, പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിലവിലുള്ളതിന് പുറമെ രണ്ടോ മൂന്നോ കൂളറുകൾ കൂടി സ്‌ഥാപിക്കാനാണ് തീരുമാനം.
ഇവയ്ക്കിടയിലുള്ള ചെറിയ സ്‌റ്റേഷനുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Kannur