---
title: "ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം"
english_title: "Chennai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201517/chennai"
published_at: "2024-04-27T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ca299bebfb_IMG-20240427-WA0016.jpg"
keywords: []
---

# ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

> **Lead Summary:** **ചെന്നൈ** : ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം. ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം.

## Article Content

**ചെന്നൈ** : ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം. ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രേഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ ഉയരം കുറവുള്ള റേയ്ക്കിൽ ഷാൾ കുരുക്കി, ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയൽ രേഖകൾ ഒന്നും കയ്യിൽ ഇല്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞിരുന്നു. രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും ആരാണ് യുവതിയെന്ന് തിരിച്ചറിയാൻ റെയിൽവേ പോലീസിന് കഴിഞ്ഞിരുന്നില്ല. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്.

കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മിയെന്ന ആരോഗ്യ പ്രവർത്തകയാണ് മരിച്ച യുവതി.ആത്മഹത്യ എന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം. എന്നാൽ യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെയെന്നും, നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടെന്നും പോലീസ് വിശദീകരിച്ചിട്ടില്ല .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201517/chennai)