#thiruvananthapuram l അതീവ ജാഗ്രത, ചൂട് കനക്കും; പാലക്കാട് ഓറഞ്ച് അലേര്‍ട്ട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത

#thiruvananthapuram l അതീവ ജാഗ്രത, ചൂട് കനക്കും; പാലക്കാട് ഓറഞ്ച് അലേര്‍ട്ട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത
Apr 29, 2024 03:33 PM | By veena vg

 തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പുമായി പാലക്കാട് ഓറഞ്ച് അലേര്‍ട്ട്. തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.

ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക. വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്.

രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 മണി മുതല്‍ 3 മണി വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 ന്നു മുതല്‍ 3ന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം. എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്നും കാലാവസ്ഥാ കേന്ദ്രംഅഭ്യര്‍ത്ഥിച്ചു. അടുത്ത ആഴ്ചയിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.    

Thiruvananthapuram

Next TV

Related Stories
കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ കസ്റ്റഡിയിൽ

May 15, 2024 08:30 PM

കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ കസ്റ്റഡിയിൽ

കണ്ണൂരിലെ കള്ളനോട്ട് കേസ് ; രണ്ടു പേർ...

Read More >>
ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

May 15, 2024 06:21 PM

ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

ഡ്രൈവിങ് സ്കൂള്‍ സമരം...

Read More >>
#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

May 15, 2024 05:29 PM

#chungakunnu l ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം ആരംഭിച്ചു

ചുങ്കക്കുന്ന് സെൻ്റ് കമ്മില്ലസ് ആശുപത്രിയിൽ മെഡിക്കൽ ഐസിയു പ്രവർത്തനം...

Read More >>
#kuthuparamba l നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും

May 15, 2024 05:21 PM

#kuthuparamba l നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും...

Read More >>
#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി  മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

May 15, 2024 04:48 PM

#muthedathu l മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ

മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ്...

Read More >>
#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

May 15, 2024 04:30 PM

#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം...

Read More >>
Top Stories










News Roundup