---
title: "#adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും"
english_title: "Adakkathode kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205405/adakkathode-kelakam"
published_at: "2024-05-15T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664495bd5a448_IMG-20240515-WA0020.jpg"
keywords: []
---

# #adakkathode l അടക്കാത്തോട് ടൗണിൽ 18 ന് കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്തും

> **Lead Summary:**  **കേളകം**: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ അടക്കാത്തോട് ടൗണിൽ 18 ന് ജനകീയ ശുചീകരണ യജ്ഞം നടത്തും. ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടക്കാത്തോട് വ്യാപാര ഭവൻ ഹാളിൽ നടന്നു.

## Article Content

 **കേളകം**: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ അടക്കാത്തോട് ടൗണിൽ 18 ന് ജനകീയ ശുചീകരണ യജ്ഞം നടത്തും. ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടക്കാത്തോട് വ്യാപാര ഭവൻ ഹാളിൽ നടന്നു.

അടക്കാത്തോട് ടൗണിൽ 18 ന് രാവിലെ ഒമ്പത് മണി മുതൽ കടകളടച്ച് ജനകീയ ശുചീകരണ യജ്ഞം നടത്താൻ സംയുക്ത യോഗം തീരുമാനിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിൻ്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, മെമ്പർ ബിനു മാനുവൽ, ഷാൻ്റി സജി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സിക്രട്ടറി വി ഐ  സൈദ് കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോർജ്കുട്ടി കുപ്പക്കാട്ട്, കട്ടക്കൽ സോണി, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205405/adakkathode-kelakam)