കുത്തുപറമ്പ: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന ക്യാമ്പയിനിന്റെ കോട്ടയം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും വിഷയ അവതരണവും നടന്നു. കണ്ണൂർ കോട്ടയം പഞ്ചായത്ത് ഇഎംഎസ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ സോമശേഖരൻ വിഷയം അവതരിപ്പിച്ചു.
കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം സവിത, എം ധർമജ, ബാലൻ വയലേരി, റെജി രാജീവ്, എംപി ദിലീപ് കുമാർ, പി കെ അബൂബക്കർ, പി ജിഷ തുടങ്ങിയവർ സംസാരിച്ചു.
Kottayam kuthuparamba