വെങ്ങപ്പള്ളി:കഴിഞ്ഞ ആഴ്ചയിൽ പഞ്ചായത്ത് പരിധിയിലെ കോടഞ്ചേരി കുന്നിൽ ഉപേക്ഷിക്കപ്പെട്ട ക്വാറി കുളത്തിൽ ഗോകുൽ എന്ന യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ പഞ്ചായത്ത് ഭരണ സമിതി മൗനം പാലിക്കുന്നു എന്ന് പറഞ്ഞു യൂ ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധിച്ചു.
പ്രസ്തുത മരണത്തിൽ അനുശോചനം പോലും രേഖപ്പെടുത്താൻ ബോർഡ് യോഗം തയാറായില്ല എന്ന് മെമ്പർമാർ പറഞ്ഞു. കോറി ആവശ്യങ്ങൾ പൂർത്തിയായാൽ കുഴി നികത്തി പഴയ പടി ഭൂമി നിരപ്പാക്കണം എന്നാണ് നിയമം. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കോറികൾ ഉള്ള വെങ്ങപ്പള്ളി പഞ്ചായത്തിൽ നിരവധി ഉപേക്ഷിച്ച കോറികൾ വെള്ളം നിറഞ്ഞു നിൽക്കുകയാണ് ഇത് പൂർവ സ്ഥിതിയിൽ ആക്കാൻ ഇടത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നും നടപടി ഇല്ലെന്നാണ് ആക്ഷേപം. ഗോകുലിന്റെ മരണത്തിന് ഇടത് ഭരണ സമിതിയാണ് ഉത്തരവാദികൾ അതാണ് മൗനത്തിന് പിന്നിൽ എന്ന പോസ്റ്റർ ഉയർത്തിയാണ് യു ഡിഫ് മെമ്പർമാർ ബോർഡ് യോഗത്തിൽ പ്രതിഷേധിച്ചത്.
Vengalapalli