സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും
Sep 8, 2024 08:22 AM | By sukanya

 തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും നാളെ മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണ് ഉത്സവബത്ത. 4,000 രൂപയുടെ ബോണസ് ലഭിക്കാന്‍ അര്‍ഹത 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം വാങ്ങുന്നവര്‍ക്കാണെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.

ബാക്കിയുള്ളവര്‍ക്ക് ഉത്സവബത്ത ലഭിക്കും. പത്താം ശമ്പള പരിഷ്‌കരണം അനുസരിച്ച് ശമ്പളം വാങ്ങുന്നവരാണെങ്കില്‍ 2024 മാര്‍ച്ച് 31ന് ആകെ വേതനമായി 33,456 രൂപയോ താഴെയോ കൈപ്പറ്റിയവര്‍ക്കാണ് ബോണസ്. വീട്ടുവാടക ബത്തയും മറ്റു നഷ്ടപരിഹാര ബത്തകളും ഒഴിവാക്കിയാണ് ആകെ ശമ്പളം കണക്കാക്കേണ്ടത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. 20,000 രൂപ വരെ അഡ്വാന്‍സായി കൈപ്പറ്റാം. ആയിരത്തിന്റെ ഗുണിതങ്ങളായിരിക്കണം അപേക്ഷയിലൂടെ ആവശ്യപ്പെടേണ്ടത്. 5 മാസത്തെ തുല്യ ഗഡുക്കളായി ഒക്ടോബറിലെ ശമ്പളം മുതല്‍ തിരികെ പിടിക്കും. പാര്‍ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബാസൂത്രണ വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് 6,000 രൂപയാണ് അഡ്വാന്‍സ്. ഓണം കഴിഞ്ഞാല്‍ വിതരണം പാടില്ല.

Bonus and festival allowance will be disbursed from tomorrow

Next TV

Related Stories
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

Sep 16, 2024 07:22 PM

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന്...

Read More >>
വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ

Sep 16, 2024 06:57 PM

വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ

വൻ സ്പിരിറ്റ് വേട്ട നടത്തി എക്സൈസ് വകുപ്പ്; പിടിച്ചെടുത്തത് 15000 ലിറ്റർ...

Read More >>
മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 06:54 PM

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക്...

Read More >>
മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം:  അമ്മക്കും മകൾക്കും പരിക്ക്

Sep 16, 2024 06:25 PM

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം: അമ്മക്കും മകൾക്കും പരിക്ക്

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അമ്മക്കും മകൾക്കും...

Read More >>
പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

Sep 16, 2024 05:55 PM

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും...

Read More >>
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
Top Stories