ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്
Sep 16, 2024 11:24 AM | By sukanya

 തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു.

ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. ദുരിതബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ്  സർക്കാ‍ര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചിലവായി. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ. 17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി. മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടി. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. 

ഡ്രോൺ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 


Wayanad

Next TV

Related Stories
ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

Sep 18, 2024 08:40 PM

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം...

Read More >>
എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

Sep 18, 2024 08:23 PM

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു...

Read More >>
കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

Sep 18, 2024 06:52 PM

കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം...

Read More >>
 കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 06:03 PM

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു...

Read More >>
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

Sep 18, 2024 05:44 PM

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക്...

Read More >>
പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം

Sep 18, 2024 05:26 PM

പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം

പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം...

Read More >>
Top Stories