ഇളകിയ ഇന്റർലോക്കിൽ സംശയം; കണ്ണൂരിൽ സമാന്തര ബാറിൽ കണ്ടെത്തിയത് വൻ മദ്യ ശേഖരം

ഇളകിയ ഇന്റർലോക്കിൽ സംശയം; കണ്ണൂരിൽ സമാന്തര ബാറിൽ കണ്ടെത്തിയത് വൻ മദ്യ ശേഖരം
Sep 18, 2024 05:19 PM | By sukanya

കണ്ണൂർ: ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് രഹസ്യഅറയുണ്ടാക്കി മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് എക്സൈസ്. കണ്ണോത്ത് വിനോദ് എന്നയാൾക്ക് വലിയ അളവിൽ വിദേശമദ്യം കിട്ടിയത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. ഫ്രിഡ്ജുൾപ്പെടെ സജ്ജീകരിച്ചായിരുന്നു. വീട്ടുമുറ്റത്തെ രഹസ്യ അറയിൽ സമാന്തര ബാർ പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാർക്ക് തണുപ്പിച്ച ബിയർ കൊടുക്കാൻ ഫ്രിഡ്ജ്. അറിയാതിരിക്കാൻ ഇരുമ്പിന്ർറെ പ്രത്യേക തരം സ്ലാബ്. താഴേക്കിറങ്ങാൻ കോണിയുൾപ്പെടെയുള്ള സംവിധാങ്ങൾ ഒരുക്കിയിരുന്നു.

ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദ് പല തവണ മദ്യം സൂക്ഷിച്ചതിന് പിടിയിലായ ആളാണ്. അത് വിപുലപ്പെടുത്തിയാണ് രഹസ്യ അറ പണിതത്. 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറുമായിരുന്നു അറയിൽ ഉണ്ടായിരുന്നത്. ഇയാളുടെ വീടിന് അടുത്തുതന്നെയാണ് ചക്കരക്കൽ ബെവ്കോ ഔട്ട് ലെറ്റ്. പിടിച്ചെടുത്ത ഭൂരിഭാഗം മദ്യവും ഇതേ കടയിൽ നിന്ന് വാങ്ങിയത്. എങ്ങനെ ഇത് സംഘടിപ്പിച്ചു എന്നതിലാണ് എക്സൈസ് അന്വേഷണം. ജീവനക്കാരുടെ സഹായം കിട്ടിയോ എന്ന് ബെവ്കോയും പരിശോധിക്കുന്നുണ്ട്. മൂന്ന് ലിറ്ററിന് 100 രൂപ വച്ച് കമ്മീഷൻ നൽകി പല ആളുകളെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നാണ് വിനോദിന്റെ മൊഴി. പിടിച്ചെടുത്ത മദ്യം ഔട്ട്ലെറ്റിൽ ഒരു ബാച്ചിൽ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

സമാന്തര ബാർ തലവേദനയായതോടെ നാട്ടുകാരും പല തവണ പരാതിപ്പെട്ടിരുന്നു. മദ്യം തേടി വിനോദിൻ്റെ വീട് ചോദിച്ച് ആളുകൾ വരുന്നത് പതിവായിരുന്നു. എന്നാൽ പല തവണ പരിശോധിച്ചിട്ടും എക്സൈസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഇന്റര്‍ ലോക്ക് ഇളകിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം രഹസ്യ അറ കണ്ടെത്തിയത്. കൂടുതൽ ആളുകൾക്ക് മദ്യവിൽപ്പനയിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്

Huge Liquor Cache Found In Parallel Bar In Kannur

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories

News Roundup

Entertainment News