കണ്ണൂർ: പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലിലെ എൻ. അനീഷാണ് ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്. കടക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പൂക്കോട് ടൗണിൽ ഹർത്താലാചരിച്ച് പ്രതിഷേധിച്ചു.
കടയിലെ ചില്ല് ഗ്ലാസുകൾ കൈ കൊണ്ട് ഇടിച്ച് തകർക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം കേസെടുത്തു
Young man attacks barber shop owner in kannur