ഇരിട്ടി: പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും ഘോഷയാത്രയും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ഉമ്മർ മുഫ്താർ ഹുദവിയുടെ പ്രാർത്ഥനയോടെ മദ്രസയുടെ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കീഴൂർ കുന്ന്, പുറപ്പാറ, മീത്തലെ പുന്നാട്, താഴേക്കുളം ഭാഗങ്ങളിലൂടെ കടന്നുപോയ ഘോഷയാത്ര പുന്നാട് ജുമാമസ്ജിദിന് മുന്നിൽ സമാപിച്ചു.
റിയാളുൽ ഹികം മദ്രസയിലെ വിദ്യാർത്ഥികളുടെ ദഫ് , സ്കൗട്ട്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടി ഘോഷയാത്രയെ മനോഹരമാക്കി. വഴിയിലുടനീളം മധുര പലഹാരങ്ങളും പാനീയങ്ങളും ഒരുക്കി ഘോഷയാത്രയെ ജനങ്ങൾ വരവേറ്റു. അന്നദാനവും നിർവ്വഹിച്ചു. ഉമർ മുഖ്താർ ഹുദവി, മഹല്ല് പ്രസിഡണ്ട് കെ വി മായൻ ഹാജി, എസ് നൂറുദ്ദീൻ, പിവിസി മായൻ, സി അശ്റഫ്, ടി കെ മുഹമ്മദ് റഫീഖ് നിസാമി, സി ലത്തീഫ്, സിവി അക്ബർ, പിവി ഷഹീർ, നൗഫൽ എം പി, ഷാനിദ് യുപി, റമീസ് സി, ഫയാസ് പിവി, മഹ്റൂഫ് പികെ, ഷറഫുദ്ദീൻ മൗലവി, സകരിയ്യ സഖാഫി, ഹുസൈൻ മുസ്‌ല്യാർ, റഫാഹ്, ഫവാസ് പിവി, റാഷിദ് ടികെ, അബ്ദുൾ റഷീദ് ടികെ, എന്നിവർ നേതൃത്വം നൽകി.
Nabi dinam Celebrations and Rally of Punnad Mahall Jama'ath