തളിപ്പറമ്പ: തളിപ്പറമ്പ് മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിന്റെ ഹരിതഗ്രാമമായ കുറ്റിക്കോലിൽ വീഴ്ച്ചയെതുടർന്ന് ദീർഘകാലം കിടപ്പിലാവുകയും പിന്നീട് കാലുവയ്യാതെ നടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന ചെയ്ക്കുട്ടിക്ക് വീടിനോട് ചേർന്ന് ശൗചാലയം നിർമിച്ചു നൽകി. മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി.സമൂഹത്തിനു മാതൃകപരമായി നിർമിച്ച ഈ ടോയ്ലറ്റിന്റെ സമർപ്പണം കുറ്റിക്കോലിൽ വച്ചു നടന്നു.
ചടങ്ങിന്റെ ഉദ്ഘാടനം എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീധരൻ കൈതപ്രം നിർവഹിച്ചു. മൂത്തേടത്തു സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഉഷ എ കെ സ്വാഗതം പറഞ്ഞചടങ്ങിൽ മൂത്തേടത്തു സ്കൂൾ പ്രിൻസിപ്പൽ ഡോ എ ദേവിക അധ്യക്ഷത വഹിച്ചു. മൂത്തേടത്തു അഡ്വ വിനോദ് രാഘവൻ, കുറ്റിക്കോൽ വാർഡ് കൗൺസിലർ ഇ കുഞ്ഞിരാമൻ, പി ടി എ പ്രസിഡന്റ് വിനോദ് പി വി, മാടായി റിജു കെ പി, മോഹനചന്ദ്രൻ പി, തുടങ്ങിയവർ സംസാരിച്ചു.
Muthedathu