---
title: "വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു "
english_title: "ymca iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204497/ymca-iritty"
published_at: "2024-05-10T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e48c7580f4_WhatsApp_Image_2024-05-10_at_21.22.54.jpeg"
keywords: []
---

# വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു 

> **Lead Summary:** പേരാവൂർ: വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ജസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി സബ് റീജിയൻ ഭാരവാഹികൾക്ക് കേരള റീജിയൻ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം സത്യവാചകം ചൊല്ലി കൊടുത്തു. എടത്തൊട്ടി ഡീ പോൾ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. പീറ്റർ ഓരോത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

## Article Content

പേരാവൂർ: വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ജസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി സബ് റീജിയൻ ഭാരവാഹികൾക്ക് കേരള റീജിയൻ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം സത്യവാചകം ചൊല്ലി കൊടുത്തു. എടത്തൊട്ടി ഡീ പോൾ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. പീറ്റർ ഓരോത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

നാഷണൽ എക്സിക്യൂട്ടീവ് അംഗം മത്തായി വീട്ടിയാങ്കൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് സോൺ കോഓർഡിനേറ്റർ കെ.എം തോമസ് വിശിഷ്ടാതിഥികളെ ആദരിച്ചു. യോഗത്തിൽ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ, ജോണി തോമസ്, എം ജെ മാത്യു, അബ്രാഹം കെ.സി, ബേബി തോലാനി, രാജു ജോസഫ്, ജീമോൾ വർഗ്ഗീസ്, അമല ജോൺസൻ, സണ്ണി കുറുമുള്ളംതടം, തോമസ് പന്ത പ്ലാക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204497/ymca-iritty)