---
title: "പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം"
english_title: " peravoor shuld be  peaceful on the day of declaration of results. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206683/peravoor-shuld-be-peaceful-on-the-day-of-declaration-of-results"
published_at: "2024-05-21T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c877046954_peravoor.jpg"
keywords: []
---

# പേരാവൂരിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം സമാധാനപരമായി നടത്താൻ തീരുമാനം

> **Lead Summary:**  പേരാവൂർ : ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ ജൂൺ 4 ന് ആഹ്ലാദ പ്രകടനങ്ങളും മറ്റും സമാധാനപരമായി നടത്താൻ തീരുമാനം. പേരാവൂർ ഡിവൈഎസ്പി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉടനെ അതാതു രാഷ്ട്രീയ പാർട്ടികൾ തന്നെ പൂർണമായി നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി.ഡിവൈഎസ്പി ടി. കെ അഷ്‌റഫ്‌, മുഴക്കുന്ന് സി. ഐ സന്തോഷ്‌ കുമാർ, പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

## Article Content

 പേരാവൂർ : ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ ജൂൺ 4 ന് ആഹ്ലാദ പ്രകടനങ്ങളും മറ്റും സമാധാനപരമായി നടത്താൻ തീരുമാനം. പേരാവൂർ ഡിവൈഎസ്പി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉടനെ അതാതു രാഷ്ട്രീയ പാർട്ടികൾ തന്നെ പൂർണമായി നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി.ഡിവൈഎസ്പി ടി. കെ അഷ്‌റഫ്‌, മുഴക്കുന്ന് സി. ഐ സന്തോഷ്‌ കുമാർ, പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206683/peravoor-shuld-be-peaceful-on-the-day-of-declaration-of-results)