കണ്ണൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് നാല് പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് തൃച്ചംബരം ശാസ്താ നഗറിലാണ് അപകടം നടന്നത്. തീർത്ഥാടകർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. തളിപ്പറമ്പ് തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്ത് നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് ശനിയാഴ്ച്ച അപകടത്തിൽപ്പെട്ടത്.
കണ്ണൂർ എയർപോർട്ടിൽ നിന്നും കാസർകോട്ടേക്ക് പോകുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആദ്യം തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റി.
Kottiyoor pilgrims vehicle accident