---
title: "വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നു: കേരള കോൺഗ്രസ് (എം)"
english_title: "Wild animals and forest guards hunt people alike."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293412/wild-animals-and-forest-guards-hunt-people-alike"
published_at: "2025-05-31T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683afc2f3c66f_kc_m.jpg"
keywords: []
---

# വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നു: കേരള കോൺഗ്രസ് (എം)

> **Lead Summary:** പേരാവൂർ: കേരളത്തിലെ കാടുകളിൽ മൃഗസാന്ദ്രതയിലുണ്ടായ അതിഭീകരമായ വർദ്ധനവിനെ തുടർന്ന് അതിരൂഷമായ വന്യമൃഗ ആക്രമണമാണ് വനാതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ നടക്കുന്നത്. ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലും എന്ന ഭീതിയിലാണ് മലയോരങ്ങളിലെ ജനങ്ങൾ ജീവിക്കുന്നതെന്നും ഈ സത്യം കേന്ദ്ര സർക്കാരും കേരളത്തിലെ വനം വകുപ്പും മനസ്സിലാക്കണമെന്നും വന്യമൃഗങ്ങളും വനപാലകരും ഒരുപോലെ കർഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് (എം) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുകട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളൻ ആക്കും എന്ന നയമാണ് വനപാലകർ നടപ്പിലാക്കുന്നത് എന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് (എം) ശക്തമായ സമരങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

## Article Content

പേരാവൂർ: കേരളത്തിലെ കാടുകളിൽ മൃഗസാന്ദ്രതയിലുണ്ടായ അതിഭീകരമായ വർദ്ധനവിനെ തുടർന്ന് അതിരൂഷമായ വന്യമൃഗ ആക്രമണമാണ് വനാതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ നടക്കുന്നത്. ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലും എന്ന ഭീതിയിലാണ് മലയോരങ്ങളിലെ ജനങ്ങൾ ജീവിക്കുന്നതെന്നും ഈ സത്യം കേന്ദ്ര സർക്കാരും കേരളത്തിലെ വനം വകുപ്പും മനസ്സിലാക്കണമെന്നും വന്യമൃഗങ്ങളും വനപാലകരും ഒരുപോലെ കർഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് (എം) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുകട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളൻ ആക്കും എന്ന നയമാണ് വനപാലകർ നടപ്പിലാക്കുന്നത് എന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് (എം) ശക്തമായ സമരങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

നിയോജകമണ്ഡലം പ്രസിഡണ്ട് വിപിൻ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹൈപ്പവർ കമ്മിറ്റി അംഗം മാത്യുകുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. തോമസ് മാലത്ത്, സിഎം ജോർജ്,മാത്യു പുളിക്കകുന്നേൽ, അൽഫോൻസ് കളപ്പുര, ജയ്സൺ ജിരകശ്ശേരി,എ കെ രാജു, ബെന്നിച്ചൻ മഠത്തിനകം, ഡോ: ത്രേസ്യാമ്മ കൊങ്ങോല,വിനോദ് കെ കെ, ജോസ് മാപ്പിളപ്പറമ്പിൽ, വർഗീസ് ആനിത്തോട്ടം, ജോജി പുനമറ്റം, അബ്രഹാം വെട്ടിക്കൽ,ബാബു നടയത്ത്, അബ്രാഹം കല്ലൻമ്മാരി, ബ്രിട്ടോ ജോസ്,മാത്യു കൊച്ചുതറ, ഗർവ്വാസിസ് കേളിമറ്റം, ജോർജ് വാളുവെട്ടിക്കൽ, സി പി ജോസ്, ജോസഫ് വള്ളിക്കാവുങ്കൽ, ജെസ്സി മോൾ വാഴപ്പള്ളി,റെജി മേച്ചേരിക്കുന്നേൽ, കുഞ്ഞച്ചൻ വടശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293412/wild-animals-and-forest-guards-hunt-people-alike)