മലയാംപടി: കൗമാര ആരോഗ്യ ബോധവൽക്കരണവും വിജയികളെ ആദരിക്കലും മലയാംപടിയിൽ നടന്നു യുവധാര ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല, വയോജന വിശ്രമകേന്ദ്രം, ഏഴാം വാർഡ് ജാഗ്രതാ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.എസ്.എൽ.സി. പ്ലസ്ടു വിജയികളെ ചടങ്ങിൽ ആദരിച്ചു. ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹംഉൽഘാടനം ചെയ്തു.
പേരാവൂർ ഐ.സി.ഡി.എസ്.കൗൺസിലർ ഷെറിൻ മാത്യു കൗമാര ആരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കണിച്ചാർ പ്രാഥമീക ആരോഗ്യ കേന്ദ്രം ജെ.പി.എച്ച്.എൻ.അനു മാത്യു, ഫാത്തിമ മാതഅങ്കണവാടി ടീച്ചർ ബിന്ദു സി, രാജേഷ്. എ .ബി, ബേബി ആനിത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
MALAYAMPADI