---
title: "കൊട്ടിയൂരിൽ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു"
english_title: "kottiyoor health center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207922/kottiyoor-health-centre"
published_at: "2024-05-27T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665451031eed3_a1.jpg"
keywords: []
---

# കൊട്ടിയൂരിൽ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു

> **Lead Summary:** കൊട്ടിയൂർ : മതിയായ ജീവനക്കാരില്ലാതെ ഇഴഞ്ഞ് നീങ്ങുന്ന കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം യൂത്ത് കോൺഗ്രസ്ഉ പരോധിച്ചു. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് നേതൃത്വം നൽകി. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോട് അനുസന്ധിച്ച് സ്പെഷ്യൽ ഡോക്ടർ നിയമിക്കും എന്ന് കളക്ടർ നേരത്തെ പറഞ്ഞിരുന്നു ഇതിനോട് അനുബന്ധിച്ച് സന്നിദാനത്ത് ഡോക്ടറെ നിയമിക്കാൻ പരിശോധന നടന്നിരുന്നു എന്നാൽ ഇത് നടന്നില്ല.

## Article Content

കൊട്ടിയൂർ : മതിയായ ജീവനക്കാരില്ലാതെ ഇഴഞ്ഞ് നീങ്ങുന്ന കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം യൂത്ത് കോൺഗ്രസ്ഉ പരോധിച്ചു. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് നേതൃത്വം നൽകി. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോട് അനുസന്ധിച്ച് സ്പെഷ്യൽ ഡോക്ടർ നിയമിക്കും എന്ന് കളക്ടർ നേരത്തെ പറഞ്ഞിരുന്നു ഇതിനോട് അനുബന്ധിച്ച് സന്നിദാനത്ത് ഡോക്ടറെ നിയമിക്കാൻ പരിശോധന നടന്നിരുന്നു എന്നാൽ ഇത് നടന്നില്ല.

ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തെ ലാഘവ ബുദ്ധിയോടെ സർക്കാർ കാണുന്നത് എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് മെഡിക്കൽ ഓഫീസറെ ഉപരോധിച്ചത്. ആസ്പത്രിയിലേക്ക് ജാഥയായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാവള്ളി, ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ് , ജിബിൻ ജെയ്സൺ , വിജിത്ത് നീലാഞ്ചേരി എന്നിവരും നേതാക്കളായ സുനിൽ കുര്യൻ , അമൽ മാത്യു, എബിൻ പുന്നവേലി , റെയ്സ് തില്ലങ്കേരി, റെയ്സൺ.കെ ജെയിംസ് എന്നിവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207922/kottiyoor-health-centre)