പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
Jan 17, 2022 08:05 AM | By Niranjana

കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാനൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ക്കും ഈണമൊരുക്കിയിട്ടുണ്ട്. 'സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍' എന്ന അദ്ദേഹത്തിന്റെ ഗാനം വളരെ പ്രശസ്തമാണ്. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നല്‍കി ആലപ്പി രംഗനാഥിനെ ആദരിച്ചത്.


1973ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റന്‍,ഗുരുദേവന്‍ തുടങ്ങിയവയാണ് ആലപ്പി രം​ഗനാഥിന്റെ പ്രധാന സിനിമകള്‍. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കി. എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്ബലം ..., കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാന്‍.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓര്‍മയില്‍പോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.

Aleppy ranganath died

Next TV

Related Stories
ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു

Jun 17, 2022 10:58 PM

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ്...

Read More >>
മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

May 3, 2022 10:34 PM

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ...

Read More >>
ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

Jan 31, 2022 08:10 AM

ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി...

Read More >>
സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ  എ.എം.ജോസ് അന്തരിച്ചു

Jan 4, 2022 09:50 AM

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ് അന്തരിച്ചു

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ്...

Read More >>