---
title: "ഇരിട്ടി നഗരസഭ വിജയോത്സവം 2024 സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213927/iritty"
published_at: "2024-06-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667656d575bd3_IMG-20240622-WA0004.jpg"
keywords: []
---

# ഇരിട്ടി നഗരസഭ വിജയോത്സവം 2024 സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി** : നഗരസഭയിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരിക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മെഡിക്കൽ വിദ്യാഭ്യസം വിജയകരമായി പൂർത്തിയാക്കിയ വരെയും എൽ എസ് എസ് , യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

 **ഇരിട്ടി** : നഗരസഭയിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരിക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മെഡിക്കൽ വിദ്യാഭ്യസം വിജയകരമായി പൂർത്തിയാക്കിയ വരെയും എൽ എസ് എസ് , യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു . ചാവശേരി ഹയർ സെക്കൻഡറി സ്കൂൾ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു .സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ. സോയ, കെ.സുരേഷ് ,എ.കെ. രവിന്ദ്രൻ ,പി.കെ. ബൽക്കിസ്, കൗൺസിലർമാരായ വി. പുഷ്പ, വി. ശശി, പി. ഫൈസൽ, പി. രഘു, ഹയർ സെക്കൻട്രി പ്രിൻസിപ്പൽ സുനിൽ കരിയാടൻ ഹെഡ്മിസ്ട്രസ്സ് എ.ഡി. ഓമന പി.ടി.എ പ്രസിഡണ്ട് രാജിവൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213927/iritty)