---
title: "മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട"
english_title: "Muthanga "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214334/muthanga"
published_at: "2024-06-23T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667816d17270a_Screenshot_20240623-175644_WhatsAppBusiness.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട

> **Lead Summary:** മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ TN 73 AE 2026 ചെന്നൈ-കോഴിക്കോട് ഭാരതി ബസിലെ യാത്രികനായ ഒരാളെ എട്ട് കിലോയിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.

## Article Content

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ TN 73 AE 2026 ചെന്നൈ-കോഴിക്കോട് ഭാരതി ബസിലെ യാത്രികനായ ഒരാളെ എട്ട് കിലോയിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.

തൃശൂർ മുകുന്ദപുരം താലൂക്കിൽ താഴെക്കാട് വില്ലേജിൽ കുഴികാട്ടുശ്ശേരി സ്വദേശി പരിയാടൻ വീട്ടിൽ ലിബിൻ ജോൺസൻ (വയസ് : 26) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മൈസൂരിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂരിലേക്ക് ചില്ലറ വിൽപ്പനക്കായി കൊണ്ടു പോവുകയായിരുന്നു.

വിപണിയിൽ ലക്ഷങ്ങളോളം വിലമതിക്കുന്നതാണ് ഈ കഞ്ചാവ് . പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ്കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൽ സലീം.വി , രജിത്ത് പിവി ,സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പിസി , സുധീഷ് വി , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ പി പി , സിനി പിഎം എന്നിവർ പങ്കെടുത്തു.

 പ്രതിയെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. കഞ്ചാവ് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു. അതിർത്തി പ്രദേശങ്ങളിൽ എക്സൈസിൻ്റെ കർശന പരിശോധന തുടരുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214334/muthanga)