---
title: "പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയ നിർമ്മാണം: സ്ഥലം അളവ് തുടങ്ങി "
english_title: "Muzhakkunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214335/muzhakkunnu"
published_at: "2024-06-23T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667818d983d47_IMG-20240623-WA0044.jpg"
keywords: []
---

# പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയ നിർമ്മാണം: സ്ഥലം അളവ് തുടങ്ങി 

> **Lead Summary:**  **കാക്കയങ്ങാട്** : മുഴക്കുന്ന് പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയം പാലപ്പുഴയിലെ പുറംമ്പോക്ക് ഭൂമിയിൽ സാധ്യമാണോയെന്ന പ്രാരംഭഘട്ട പരിശോധനകൾ ആരംഭിച്ചു .

## Article Content

 **കാക്കയങ്ങാട്** : മുഴക്കുന്ന് പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയം പാലപ്പുഴയിലെ പുറംമ്പോക്ക് ഭൂമിയിൽ സാധ്യമാണോയെന്ന പ്രാരംഭഘട്ട പരിശോധനകൾ ആരംഭിച്ചു .

മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള 136 ഏക്കർ ഭൂമിയിൽ മലയോര ഹൈവേയോട് ചേർന്നുള്ള ഒരു ഏക്കർ ഭൂമി പുഴയുടെ അതിര് നിശ്ചയിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തൽ താലൂക്ക് സർവേയർ പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ സഥലം സന്ദർശിച്ച് അളവ് ആരംഭിച്ചു . ആധുനിക സൗകര്യങ്ങളോട് കൂടിയ പാഴ് വസ്തു സംഭരണ കേന്ദ്രം, ബെയ്ലിംഗ് യൂണിറ്റ്, ഷ്റഡിങ് യൂണിറ്റ്, ടേക്ക് എ ബ്രെക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക. ബാവലി പുഴയുടെ അതിര് അളന്ന് നൽകുന്നതോടെ പ്രൊജക്റ്റ് തയ്യാറാക്കി വിവിധ മിഷനുകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, സെക്രട്ടറി പി.ജെ. ബിജു, ഓവർസിയർ കെ. നുഫൈല, സീനിയർ ക്ലർക്ക് പ്രതീഷൻ ഓളോക്കാരൻ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവർ റവന്യു സംഘത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214335/muzhakkunnu)