400 ശാഖകൾ തുറക്കാൻ പദ്ധതിയിട്ട് എസ്ബിഐ

400 ശാഖകൾ തുറക്കാൻ പദ്ധതിയിട്ട്  എസ്ബിഐ
Jun 24, 2024 02:37 PM | By Remya Raveendran

 നടപ്പു സാമ്പത്തിക വർഷം രാജ്യത്തുടനീളം 400 ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം എസ്ബിഐ 137 ശാഖകൾ തുറന്നിരുന്നു. ഇതിൽ 59 എണ്ണം ഗ്രാമീണ മേഖലകളിലാണ്.

ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര പറഞ്ഞു.

89 ശതമാനം ഡിജിറ്റൽ ഇടപാടുകളും 98 ശതമാനം ഇടപാടുകളും ബ്രാഞ്ചിന് പുറത്ത് നടക്കുന്ന സാഹചര്യമാണെങ്കിലും പുതിയ മേഖലകൾ ഉയർന്നുവരുന്നതിനാൽ പുതിയ ശാഖകളും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി .

2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം എസ്ബിഐക്ക് രാജ്യത്തുടനീളം 22,542 ശാഖകളാണ് ഉള്ളത്. എസ്ബിഐയുടെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനം മികച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെ അറ്റാദായം 30.4 ശതമാനം വർധിച്ച് 240 കോടി രൂപയായി.

2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ, എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലേക്ക് ബാങ്ക് 489.67 കോടി രൂപയുടെ അധിക മൂലധനം നൽകി. എസ്ബിഐ പേയ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് 2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെമ്പാടുമായി 33.10 ലക്ഷത്തിലധികം ടച്ച് പോയിന്റുകളുണ്ട്.

13.67 ലക്ഷം പിഒഎസ് മെഷീനുകളും എസ്ബിഐ പേയ്‌മെന്റ് സർവീസസിനുണ്ട് . കമ്പനിയുടെ 74 ശതമാനം ഓഹരികളും എസ്ബിഐയുടെ ഉടമസ്ഥതയിലാണ്, ബാക്കി ഓഹരി ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസിന്റെ പക്കലാണ്.

അതേ സമയം കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ 159.34 കോടി രൂപയിൽ നിന്ന് 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 144.36 കോടി രൂപയായി കുറഞ്ഞു.

Sbistartsnewbranch

Next TV

Related Stories
കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Jun 28, 2024 02:28 PM

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു...

Read More >>
സംസ്ഥാനത്ത് സ്വർണവില വർധിച്ചു

Jun 28, 2024 02:16 PM

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില...

Read More >>
കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു

Jun 28, 2024 02:02 PM

കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു

കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ...

Read More >>
തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി

Jun 28, 2024 01:55 PM

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി...

Read More >>
ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും

Jun 28, 2024 12:15 PM

ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും

ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി...

Read More >>
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

Jun 28, 2024 11:52 AM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12 വയസുകാരന് രോഗം...

Read More >>
News Roundup