ഇരിട്ടി: ആറളം എം ഐ എം എൽ പി സ്കൂളിലെ വായനാവാരാചരണ പരിപാടിയുടെ സമാപനോദ്ഘാടനത്തിനായി എത്തിയത് പാനൂർ വിദ്യാഭ്യാസ ഉപജില്ലയുടെ ബി.പി.സി കെ വി മുനീർ മാസ്റ്റർ. ആറളം എം ഐ എം എൽ പി സ്കൂളിലെ പൂർവവിദ്യാർഥിയും പൂർവഅധ്യാപകനുമാണ് അദ്ദേഹം. താൻ പഠിച്ചതും പഠിപ്പിച്ചതുമായ കലാലയത്തിലേക്ക് ഉദ്ഘാടകനായി തിരികെയെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. വായനയുടെ പ്രാധാന്യത്തെ കുറിച്ചും ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം കുട്ടികളോട് സംവദിച്ചു.
അദ്ദേഹം കോവിഡിന് മുമ്പ് രചിക്കുകയും മഹാമാരിയുടെ കാലത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്ത ‘ഓക്സിജൻ’ എന്ന കവിത ആലപിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. പരിപാടിയിൽ ജോമി ജോബ്, പി ഇബ്രാഹിം, സൗദത്ത് തിട്ടയിൽ, ഖദീജ ഈരടത്ത്, അജീഷ പി, തസ്ലീന ടി പി, ജോബിൻ ചാക്കോ, ശരണ്യ സി വി, രേഷ്മ കെ, അജ്മൽ കെ പി, ഷഹ്സിയ ടി.പി, സൗമ്യ കെ പി, റൈഹാനത്ത് കെ പി, മഫീദ കെ പി തുടങ്ങിയവർ സംസാരിച്ചു.
The alumnus as the inaugurator