ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
Jun 26, 2024 11:22 AM | By sukanya

മലപ്പുറം: ട്രെയിൻ യാത്രക്കിടയിൽ മധ്യഭാഗത്തെ ബെർത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽവെച്ചു മധ്യഭാഗത്തെ ബെർത്ത് പൊട്ടി താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെർത്തും അതിൽ കിടന്നിരുന്ന ആളും വീഴുകയായിരുന്നു.

ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകൾ തളർന്നുപോയി. റെയിൽവേ അധികൃതർ ആദ്യം വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയോടെ മാറഞ്ചേരിയിലെ വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.

Malappuram

Next TV

Related Stories
പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

Jun 29, 2024 06:59 AM

പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട്...

Read More >>
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

Jun 29, 2024 06:18 AM

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

Jun 29, 2024 05:57 AM

എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ...

Read More >>
വയനാട്ടിൽ കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ടു പേർ കൂടി അറസ്റ്റില്‍

Jun 28, 2024 10:03 PM

വയനാട്ടിൽ കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ടു പേർ കൂടി അറസ്റ്റില്‍

വയനാട്ടിൽ കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ടു പേർ കൂടി...

Read More >>
ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

Jun 28, 2024 09:28 PM

ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു...

Read More >>
കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ ഡി

Jun 28, 2024 09:13 PM

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ ഡി

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇ...

Read More >>
Top Stories

News Roundup