---
title: "ആന്റിസെപ്റ്റിക് ആന്റ് ഡിസിൻഫെക്ടന്റ് മാനുഫാക്ടറിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215757/kannur"
published_at: "2024-06-28T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667eb39720f28_IMG-20240628-WA0050.jpg"
keywords: []
---

# ആന്റിസെപ്റ്റിക് ആന്റ് ഡിസിൻഫെക്ടന്റ് മാനുഫാക്ടറിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി**: പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ് മാനുഫാക്ചറിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം കമ്പനിയുടെ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷതയിൽ കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് കണ്ണപുരത്ത് നിർവ്വഹിച്ചു.

## Article Content

**പാപ്പിനിശ്ശേരി**: പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ് മാനുഫാക്ചറിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം കമ്പനിയുടെ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷതയിൽ കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് കണ്ണപുരത്ത് നിർവ്വഹിച്ചു.

ഐ വി ശിവരാമൻ, കെ മോഹനൻ , ശ്രീരാഗ് ബി നമ്പ്യാർ, കെ പി ധന്യ തുടങ്ങിയവർ സംസാരിച്ചു.കണ്ണപുരം യൂണിറ്റിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹാന്റ് വാഷ്, സാനിറ്റൈസർ നിർമ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷൻ - പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ - ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, തുടങ്ങിയ 15 പുതിയ ഉൽപ്പന്നങ്ങൾ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ കെ.എസ്.ഡി.പി യിൽ ഉത്പാദിപ്പിക്കാത്തതും എന്നാൽ വിവിധ ആശുപത്രികളിൽ ആവശ്യമുള്ളതുമായ വിവിധ അണുനശീകരണ ഉത്പന്നങ്ങളാണ് ഈ പദ്ധതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215757/kannur)