പി ജയരാജനെതിരെ വീണ്ടും മനു തോമസ്

പി ജയരാജനെതിരെ വീണ്ടും മനു തോമസ്
Jun 27, 2024 01:38 PM | By sukanya

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ വീണ്ടും പാര്‍ട്ടി മുൻ ജില്ലാ കമ്മിറ്റി അം​ഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി വന്നത് ക്വട്ടേഷൻ സംഘമെന്ന് മനു തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കൊലവിളി നടത്തിയ സംഘതലവൻമാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും മനു തോമസ് വെല്ലുവിളിച്ചു.

ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ലെന്നും മനു തോമസ് കുറിപ്പിൽ പറഞ്ഞു.

മനു തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രി. പി.ജയരാജനെ അദ്ദേഹത്തിൻ്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ FB പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല. കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും...അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMൻ്റെ നേതൃത്വത്തിനാണ് അതവർ പറയട്ടെ. കൊലവിളി നടത്തിയ സംഘതലവൻമാരോട് - നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് ' കൂടുതൽ പറയിപ്പിക്കരുത് .. ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും ആരാൻ്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷൻ മാഫിയ സ്വർണ്ണപ്പണത്തിൻ്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല .. കൊല്ലാനാവും.. പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ....

p jayarajan vs manu thomas

Next TV

Related Stories
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 02:43 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 02:31 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
Top Stories










News Roundup