പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടക്കാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു ; ബിനു തോമസ്

പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടക്കാർക്ക്  ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു ; ബിനു തോമസ്
Jul 1, 2024 02:12 PM | By Remya Raveendran

വയനാട് : സംസ്ഥാനത്തെ സാധാരണകാർ വില കുറവിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന പൊതുവിതരണ സംവിധാനങ്ങൾ തകർക്കുന്ന നയങ്ങൾ ആണ് സർക്കാർ സ്വീകരിക്കുന്നത്.

വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാനോ , സപ്ലൈകോ , മാവേലി സംവിധാനങ്ങളെ ശക്തിപെടുത്താനോ യാതൊരുവിധ നടപടികളും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല, മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന അവശ്യസാധനങ്ങൾക്ക് സബ്സിഡി ലഭിക്കണമെങ്കിൽ നിശ്ചിത ദിവസവും സമയവും പാലിച്ച് ചെല്ലേണ്ട അവസ്ഥയാണ്.

പതിമൂന്ന് അവശ്യ സാധനങ്ങൾ ലഭ്യമാക്കേണ്ട സിവിൽ സപ്ലൈസ് മാർക്കറ്റുകളിൽ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ പൊതുവിതരണ സമ്പ്രദായം തകർത്ത് വൻകിട കച്ചവടക്കാർക്ക് ലാഭം ഉണ്ടാക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ് ആരോപിച്ചു.

നിത്യോപയോ സാധനങ്ങളുടെ വില വർദ്ധനയിലും, സർക്കാറിൻ്റെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ മാവേലി സ്റ്റോറിന് മുമ്പിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ ആദ്യക്ഷനായിരുന്നു. എം. ഒ ദേവസ്യ, മോഹൻദാസ് കോട്ടകൊല്ലി, ഉഷാതമ്പി, ശശി പന്നി കുഴി , സുന്ദർ രാജ് എടപ്പെട്ടി, ശ്രീദേവി ബാബു, ശാന്തമ്മ തോമസ്, ഫൈസൽ പാപ്പിന, മനോജ് കുമ്പളാട്, ബാദുഷ പനംങ്കണ്ടി, ബാബു പിണ്ടിപുഴ, പ്രസന്ന രാമകൃഷ്ണൻ, സിന്ദു വാഴവറ്റ, ജോഷി കെ. എൽ എന്നിവർ പ്രസംഗിച്ചു.

Binuthomas

Next TV

Related Stories
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ;  എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Jul 3, 2024 02:33 PM

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു ; എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചു എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍...

Read More >>
ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

Jul 3, 2024 02:16 PM

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും: റവന്യൂമന്ത്രി കെ...

Read More >>
സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂരിൽ

Jul 3, 2024 02:06 PM

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂരിൽ

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം...

Read More >>
സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

Jul 3, 2024 01:58 PM

സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി...

Read More >>
നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 3, 2024 12:46 PM

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ...

Read More >>
ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

Jul 3, 2024 12:33 PM

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി...

Read More >>
Top Stories

News Roundup