ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും ; റവന്യൂമന്ത്രി കെ രാജന്‍
Jul 3, 2024 02:16 PM | By Remya Raveendran

ഇടുക്കി  :  ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക.

പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതു മറികടക്കാനാണ് നിയമഭേദഗതി.

ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിര്‍മ്മാണത്തിലേക്ക് കടക്കും. നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്നും നിലവിലുള്ള കേസുകള്‍ കൂടി പരിണിച്ചാകും പുതിയ ചട്ടങ്ങളെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ഫീസ് ഈടാക്കില്ല. ഇതു സര്‍ക്കാരിന്റെ താല്‍പര്യമാണ്.

വീടു നിര്‍മ്മാണത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ ഭൂമിയില്‍ ജീവനോപാധിക്കായി നടത്തിയ നിര്‍മ്മാണങ്ങള്‍ ഹൈക്കോടതി വിധിയോടെ അനധികൃതമായി മാറി. ഇതു പതിനായിരക്കണക്കിനാളുകളുടെ പ്രതിസന്ധിയിലാക്കി.

ഇടുക്കി, വയനാട് തുടങ്ങിയ മലയോരമേഖലകളില്‍ ജനജീവിതം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് തീരുമാനിച്ചത്. 

Revanewminister

Next TV

Related Stories
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

Jul 5, 2024 09:04 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം...

Read More >>
'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

Jul 5, 2024 07:09 PM

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന്...

Read More >>
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 06:58 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

Jul 5, 2024 06:49 PM

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം;...

Read More >>
വൈക്കം മുഹമ്മദ് ബഷീറിൻ്റെ  ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Jul 5, 2024 04:26 PM

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ...

Read More >>
ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

Jul 5, 2024 03:59 PM

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ്...

Read More >>
Top Stories

News Roundup