ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
Jul 3, 2024 12:33 PM | By sukanya

 കൊച്ചി: ജനറല്‍ നേഴ്സിങ് ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ നീക്കം. സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ നേഴ്‌സിങ് കൗണ്‍സിലില്‍ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ സബ് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. നിലവില്‍ 22000 വാര്‍ഷിക ഫീസുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിന് വാര്‍ഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് നിര്‍ണയിക്കുന്നത് സര്‍ക്കാരും നേഴ്‌സിങ്ങ് കൗണ്‍സിലും ചേര്‍ന്നാണ്. ബി എസ് സി നേഴ്‌സിങ് ഫീസ് ഇത്തവണ വര്‍ദ്ധിപ്പിച്ചിട്ടില്ല.

അപ്പോഴാണ് ജനറല്‍ നേഴ്‌സിങ് ഫീസ് വര്‍ദ്ധനയ്ക്കുള്ള നീക്കം നടക്കുന്നത്. നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ എതിര്‍ത്ത അംഗങ്ങളും ഉണ്ട്. ഇതോടെ സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാന്‍ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി ഒരു സബ്കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ വച്ചേക്കും. മാനേജ്‌മെന്റുകളുടെ ആവശ്യമായ ഫീസ് വര്‍ധന എന്നുള്ള തരത്തിലേക്ക് സബ്കമ്മിറ്റി റിപ്പോര്‍ട്ട് ആയിട്ടുണ്ട് എന്നാണ് കൃത്യമായ സൂചന.

Kochi

Next TV

Related Stories
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

Jul 5, 2024 09:04 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം...

Read More >>
'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

Jul 5, 2024 07:09 PM

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന്...

Read More >>
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 06:58 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

Jul 5, 2024 06:49 PM

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം;...

Read More >>
വൈക്കം മുഹമ്മദ് ബഷീറിൻ്റെ  ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Jul 5, 2024 04:26 PM

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ...

Read More >>
ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

Jul 5, 2024 03:59 PM

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ്...

Read More >>
Top Stories