സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സർക്കാർ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 61 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
Jul 4, 2024 06:13 PM | By sukanya

 കാസര്‍കോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. 61 വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. ഇതില്‍ 54 പേര്‍ ഡിസ്ചാര്‍ജായി.

ഏഴു കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരുടേയും നില ഗുരുതരമല്ല. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സമീപത്തുള്ള ലിറ്റിൽഫ്ലവർ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടത്. +1, +2, 5, 6, 7 ക്ലാസ് മുറികളിലേക്കാണ് ജനറേറ്ററിൽ നിന്നുള്ള കനത്ത പുക എത്തിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് പറഞ്ഞു. ജനറേറ്ററിൽ നിന്ന് പുക പുറത്തേക്ക് പോകാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് ആരോഗ്യ വിഭാഗം, ടെക്നിക്കൽ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി. കോഴിക്കോട് നിന്നുള്ള വിദഗ്ധസംഘം എത്തി കേടുപാടുകൾ പരിഹരിക്കുന്നവരെ ജനറേറ്റർ  പ്രവർത്തിപ്പിക്കേണ്ട എന്നാണ് തീരുമാനം.

അതുവരെ ജനറേറ്റർ വാടകയ്ക്ക് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.


Kasargod

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 7, 2024 11:36 AM

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...

Read More >>
ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jul 7, 2024 10:26 AM

ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
ബിരുദധാരികള്‍ക്ക് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

Jul 7, 2024 08:02 AM

ബിരുദധാരികള്‍ക്ക് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

ബിരുദധാരികള്‍ക്ക് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ്...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു

Jul 7, 2024 05:03 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു...

Read More >>
മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

Jul 7, 2024 04:57 AM

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

മുച്ചക്ര സ്‌കൂട്ടര്‍: അപേക്ഷ...

Read More >>
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

Jul 7, 2024 04:53 AM

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: 15 വരെ...

Read More >>