---
title: "ഉളിക്കൽ പഞ്ചായത്തിൽ കശുമാവ് കൃഷി വ്യാപന പദ്ധതി ഉൽഘാടനം ചെയ്തു"
english_title: "Cashew cultivation expansion project inaugurated IN ULICKAL"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220477/cashew-cultivation-expansion-project-inaugurated-in-ulickal"
published_at: "2024-07-16T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66967244f321f_ULICKAL.jpg"
keywords: []
---

# ഉളിക്കൽ പഞ്ചായത്തിൽ കശുമാവ് കൃഷി വ്യാപന പദ്ധതി ഉൽഘാടനം ചെയ്തു

> **Lead Summary:**  ഇളിക്കൽ: കാഷ്യൂ സെല്ലിൻ്റെ നേതൃത്വത്തിൽ കാഷ്യൂ ആൻ്റ് കൊക്കോ ഡയറക്ടറേറ്റിൻ്റെ ധനസഹായത്തോടെ ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ കശുമാവ് കൃഷി വ്യാപന പദ്ധതി പഞ്ചായത്ത് പ്രസിടണ്ട് പി.സി. ഷാജി ഉൽഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 20,000 അത്യുൽപാദന ശേഷിയുള്ള ബെങ്കുർള 7 ഇനത്തിൽ പെട്ട കശുമാവിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്.

## Article Content

 ഇളിക്കൽ: കാഷ്യൂ സെല്ലിൻ്റെ നേതൃത്വത്തിൽ കാഷ്യൂ ആൻ്റ് കൊക്കോ ഡയറക്ടറേറ്റിൻ്റെ ധനസഹായത്തോടെ ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ കശുമാവ് കൃഷി വ്യാപന പദ്ധതി പഞ്ചായത്ത് പ്രസിടണ്ട് പി.സി. ഷാജി ഉൽഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 20,000 അത്യുൽപാദന ശേഷിയുള്ള ബെങ്കുർള 7 ഇനത്തിൽ പെട്ട കശുമാവിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്.

തുടർന്നും കശുമാവ് കൃഷി പ്രോത്സാഹിപിക്കുന്നതിന് കർഷകരെ സഹായിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നതാന്നെന്നും അദ്ദേഹം വ്യക്തമാക്കി. കാഷ്യൂസെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല അദ്ധ്യക്ഷത വഹിച്ചു. ഷാജൂ ഒഴക്കനാട്ട്, അയിഷ ഇബ്രാഹിം, മാത്യു ഐസക് ,വിനീത് ലൂക്കോസ്, ആതിര എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220477/cashew-cultivation-expansion-project-inaugurated-in-ulickal)