---
title: "മണത്തണയിൽ മരം വീണ് തകർന്ന വീട് സന്ദർശിച്ച് എം എൽ എമാർ"
english_title: "MLA sajeev joseph and sunny joseph visits Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220746/mla-sajeev-joseph-and-sunny-joseph-visits-manathana"
published_at: "2024-07-17T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c85f9c549_sajeev_joseph_mla.jpg"
keywords: []
---

# മണത്തണയിൽ മരം വീണ് തകർന്ന വീട് സന്ദർശിച്ച് എം എൽ എമാർ

> **Lead Summary:**  മണത്തണ: മരം വീണ് തകർന്ന വീട് സന്ദർശിച്ച് എം എൽ എമാർ. ദിവസങ്ങളായി തുടരുന്ന കാലവർഷ കെടുതിയിൽ നട്ടം തിരിയുകയാണ് മലയോര നിവാസികൾ. മരങ്ങൾ വീണും മണ്ണിടിഞ്ഞും നിരവധി വീടുകളാണ് തകരുന്നത്. പേരാവൂർ നിയോജക മണ്ഡലത്തിലെ മണത്തണ കല്ലടിയിലുള്ള കാരിക്കക്കുന്നേൽ ഫിലിപ്പിൻ്റെ വീട് തെങ്ങ് വീണ് വീട് പൂർണമായും തകർന്നിരുന്നു. ഫിലിപ്പിന്റെ മകനും മകന്റെ ഗർഭിണിയായ ഭാര്യയും കുട്ടികളും താമസിക്കുന്ന വീട് തകർന്നത് എല്ലാവരും ഉറങ്ങുന്ന സമയത്തായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

## Article Content

 മണത്തണ: മരം വീണ് തകർന്ന വീട് സന്ദർശിച്ച് എം എൽ എമാർ. ദിവസങ്ങളായി തുടരുന്ന കാലവർഷ കെടുതിയിൽ നട്ടം തിരിയുകയാണ് മലയോര നിവാസികൾ. മരങ്ങൾ വീണും മണ്ണിടിഞ്ഞും നിരവധി വീടുകളാണ് തകരുന്നത്. പേരാവൂർ നിയോജക മണ്ഡലത്തിലെ മണത്തണ കല്ലടിയിലുള്ള കാരിക്കക്കുന്നേൽ ഫിലിപ്പിൻ്റെ വീട് തെങ്ങ് വീണ് വീട് പൂർണമായും തകർന്നിരുന്നു. ഫിലിപ്പിന്റെ മകനും മകന്റെ ഗർഭിണിയായ ഭാര്യയും കുട്ടികളും താമസിക്കുന്ന വീട് തകർന്നത് എല്ലാവരും ഉറങ്ങുന്ന സമയത്തായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

അഡ്വ: സണ്ണി ജോസഫ് എം.എൽ.എ, അഡ്വ: സജീവ് ജോസഫ് എം.എൽ.എ, ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് തുടങ്ങിയവർ ഫിലിപ്പിന്റെ വീട് സന്ദർശിച്ചു. വീട് പൂർണമായി തകർന്ന ഫിലിപ്പിന് എത്രയും പെട്ടെന്ന് സർക്കാർ ധനസഹായം എത്തിക്കേണ്ടതുതുണ്ടെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, വാർഡ്. മെമ്പർ സുനി ജസ്റ്റിൻ, തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220746/mla-sajeev-joseph-and-sunny-joseph-visits-manathana)