---
title: "പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണത്തണയിൽ കലാകാരന്മാരെ ആദരിക്കും "
english_title: "Artists will be honoured at Manathana: pu ka sa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223295/artists-will-be-honoured-at-manathana-pu-ka-sa"
published_at: "2024-07-27T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4e86c9b41d_pu_ka_sa.jpg"
keywords: []
---

# പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണത്തണയിൽ കലാകാരന്മാരെ ആദരിക്കും 

> **Lead Summary:** മണത്തണ: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണത്തണയിൽ ഞായറാഴ്ച സിനിമാസ്വാദക പ്രഭാഷണവും കലാകാരൻമാർക്കുള്ള ആദരവും നടക്കും. വൈകുന്നേരം 4 മണിക്ക് പഴശ്ശി ടൗൺ സ്‌ക്വയറിൽ ആണ് പരിപാടി. സിനിമ നിരൂപകൻ വി. കെ ജോസഫ് പ്രഭാഷണം നടത്തും. രഞ്ജിത്ത് മാർക്കോസ്, രാജേഷ് മണത്തണ എന്നിവർ പങ്കെടുക്കും.

## Article Content

മണത്തണ: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണത്തണയിൽ ഞായറാഴ്ച സിനിമാസ്വാദക പ്രഭാഷണവും കലാകാരൻമാർക്കുള്ള ആദരവും നടക്കും. വൈകുന്നേരം 4 മണിക്ക് പഴശ്ശി ടൗൺ സ്‌ക്വയറിൽ ആണ് പരിപാടി. സിനിമ നിരൂപകൻ വി. കെ ജോസഫ് പ്രഭാഷണം നടത്തും. രഞ്ജിത്ത് മാർക്കോസ്, രാജേഷ് മണത്തണ എന്നിവർ പങ്കെടുക്കും.

സിനിമ -നാടക -ചിത്രകല -സാഹിത്യ രംഗത്തെ പ്രാദേശിക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. സംഗീത വിരുന്നും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223295/artists-will-be-honoured-at-manathana-pu-ka-sa)