കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മുണ്ടകൈ, അട്ടമല ഭാഗങ്ങൾ പൂർണ്ണമായും ഒറ്റപെട്ടതായി ടി സിദ്ദിഖ് എം എൽ എ അറിയിച്ചു. പാലം തകർന്നിട്ടുണ്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. വാഹനങ്ങൾ തകർന്നിട്ടുണ്ട്. രാവിലെയോടെ സൈന്യത്തിന്റെ സഹായത്തോടെ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കണമെന്നും പ്രദേശത്ത് ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും എം എൽ എ പറഞ്ഞു. ചൂരൽമല പാലം തകർന്നിട്ടുണ്ട്. പ്രദേശത്ത് എന്തൊക്കെ നടന്നെന്ന് വ്യക്തമായ വിവരം ലഭിക്കുന്നില്ലെന്നും പ്രദേശത്തേക്ക് കടന്നുചെല്ലാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവർത്തകരും പറയുന്നു.
Mundakai and Attamala areas in Kalpetta are completely isolated