കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ 10 മരണം സ്ഥിരീകരിച്ചു. മുണ്ടക്കൈ, ചൂരൽമല പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഒരുവയസുള്ള കുട്ടിയും ഉൾപ്പെടുന്നു. നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. എൻഡിആർഎയുടെ സംഘവും ഫയർഫോഴ്സും സംഭഴസ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം സുരക്ഷാ പുരോഗമിക്കുകയാണ്. ഇരുപതോളം പേരെ കാണാനില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
അതേ സമയം സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരും.
വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ എത്തുന്നതോടെ ചൂരൽമലയിൽ ഒറ്റപ്പെട്ട് പോയവരെ എയർ ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ ജില്ലവിട്ട് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്
10 dead, including a one-year-old childin wayanad