കല്പറ്റ: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ മരണം 20 ആയി. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കാണ് പുഴയിൽ. മുണ്ടക്കൈ ഭാഗത്തേക്ക് ഇതുവരെ രക്ഷാദൗത്യത്തിന് എത്താനായിട്ടില്ല. പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നത് കൊണ്ട് തന്നെ കാൽ നടയായിട്ടുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് പുരോഗമിക്കുന്നത്. ആറോളം മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചു
വയനാട് ഉരുള്‍പൊട്ടലില്‍ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.
രക്ഷാ പ്രവർത്തകർക്ക് പല പ്രദേശത്തും എത്താൻ കഴിഞ്ഞിട്ടില്ല. സൈന്യത്തിന്റെ സേവനവും ആവസ്യപെട്ടിട്ടുണ്ട്. വയനാട്ടിലെ മഴക്കെടുതിയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.
പൊലീസ് നിർദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തി വെച്ചതെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിക്കുന്നത്. അതിനിടെ, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടിയാണിത്.
Ministers to visit Wayanad; The Prime Minister announced financial assistance to the next of kin of the deceased.