വയനാട്ടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 42 ആയി. നിരവധി പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഓര്‍ക്കാപ്പുറത്തെത്തിയ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ അകപ്പെട്ടതിന്റെ നടുക്കത്തില്‍ ഉള്ളുലയ്ക്കുന്ന കരച്ചിലുകളാണ് ദുരന്തഭൂമിയില്‍. നിരവധി കുടുംബങ്ങളെ കാണാനില്ല. ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ ഒഴുകിവരുന്നുണ്ട്. അതിനിടെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി.
കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. നിലവിൽ പുഴയ്ക്ക് കുറുകെ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്.
Wayanad tragedy: 42 dead; Many people are missing.